about us

How Our Story Began

OUR HISTORY

കേരളീയര്‍ക്കുമുന്നില്‍ പുതിയൊരു ഭക്ഷണസംസ്കാരം മുന്നോട്ടു വെക്കുകയാണ് കേരളപുരം സ്വദേശിയായ ബില്‍ഡര്‍രഘുനാഥന്‍പിള്ള. തന്‍റെ ഭാര്യ പ്രമേഹബാധിതയായതോടെയാണ് രഘുനാഥന്‍പിള്ളയുടെ അന്വേഷണം ആരംഭിക്കുന്നത്.ആഹാരമാണ് ഔഷധമെന്ന സന്ദേശത്തില്‍ പ്രതീക്ഷയര്‍പ്പിച്ചു നടത്തിയ നിരീക്ഷണങ്ങള്‍ വെറുതേയായില്ലെന്ന് രഘുനാഥന്‍പിള്ള പറയുന്നു.മുളപ്പിച്ച ധാന്യങ്ങളും പയറുവര്‍ഗങ്ങളും ചേര്‍ത്ത്തയ്യാറക്കിയ കഞ്ഞി പ്രമേഹത്തെ നിയന്ത്രണത്തില്‍ നിർത്തുന്നതായി കണ്ടെത്തി.തന്‍റെ കണ്ടെത്തലിന്‍റെഗുണം എല്ലാവര്‍ക്കും ലഭ്യമാവണമെന്ന ആഗ്രഹം കലശലായതോടെ ബിസിനസ്സില്‍ ശ്രദ്ധ നഷ്ചപ്പെട്ടു. ആശുപത്രിമുക്കിലും കേരളാപുരത്തും മുളപ്പിച്ച ധാന്യങ്ങള്‍ക്കും പയറുവര്‍ഗ്ഗങ്ങള്‍ക്കും പ്രാധാന്യം നല്‍കികൊണ്ട് മൂന്നുകൊല്ലംമുന്‍പ് ഭക്ഷണശാലകള്‍ ആരംഭിച്ചു. കേട്ടറിഞ്ഞവരൊക്കെ രഘുനാഥന്‍പിള്ളയുടെ പ്രമേഹക്കഞ്ഞി കുടിക്കാന്‍ ഭക്ഷണശാലയിലെത്തി.മുളപ്പിച്ച മുതിരയും എള്ളും പയറുമൊക്കെ, ലഡു മുതല്‍ ഹല്‍വ വരെ വിവധ രുചികളില്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തി.കാലങ്ങളായി നാട്ടില്‍ നിലനില്‍ക്കുന്ന ഭക്ഷണ രീതികള്‍ സ്വഭാവമാക്കിയവരെ അവഗണിക്കാനും രഘുനാഥന്‍പിള്ളതയ്യാറായില്ല.ക്രമേണ പുതിയ ഭക്ഷണ സംസ്കാരത്തിലേക്ക് എത്തിക്കുകയാണ് അദ്ദേഹം കണ്ടെത്തിയവഴി. ചോറുവയ്ക്കാനുള്ളഅരി ഇവിടെ മണിക്കൂറുകളോളം കുതിര്‍ത്ത് വിഷാംശങ്ങള്‍ നീക്കിയാണ് പാകംചെയ്യുന്നത്. മുളപ്പിച്ച ധാന്യങ്ങള്‍കൊണ്ട് ആവിയില്‍ പുഴുങ്ങിയെടുക്കുന്ന പലഹാരങ്ങളും ചുക്കുകാപ്പിയും ഇവിടുത്തെ പ്രത്യേകതയാണ്. ആവശ്യക്കാര്‍ ഏറെയായപപ്പോള്‍ എല്ലാവര്‍ക്കും നല്‍കാന്‍ തന്‍റെ വീട്ടില്‍ തയ്യാറാക്കിയിരുന്ന വസ്തുക്കള്‍ തികയാതെവന്നു. രണ്ടാമതൊന്ന് ആലോചിക്കാതെ അദ്ദേഹം ഇതിനായി ഒരു ഫാക്ടറിതന്നെ തുടങ്ങി.ഇളമ്പളൂര്‍ ത്രിവേണി മുക്കിനടുത്ത് സൈനികക്യാന്‍റീനിനോടു ചേര്‍ന്നാണ് നിര്‍മ്മാണ യൂണിറ്റ്. വലിയ ട്രോളി ട്രേകളില്‍ എളളും പയറും മുതിരയുമൊക്കെ കുതിര്‍ത്ത് മുളപ്പിക്കാനായി വിരിച്ചിരിക്കുന്നു. മെഷനറികള്‍ മുതല്‍ പാത്രങ്ങള്‍വരെ സ്റ്റൈയിന്‍ലെസ് സ്റ്റീല്‍ മാത്രം. പാചകം മുഴുവന്‍ ചെമ്പു പാത്രങ്ങളിലാണ്. ധാന്യങ്ങളെല്ലാം നന്നായി കഴുകി കുതിര്‍ത്ത് ഉണക്കിയാണ് പൊടിക്കുന്നത്. കഴുകി കീടനാശിനികളും ഫംഗസുകളും മാലിന്യങ്ങളും നീക്കിയശേഷമേ എന്തും ഉപയോഗിക്കുകയുള്ളൂവെന്നത് തന്‍റെ പ്രതിജ്ഞയാണെന്ന് അദ്ദേഹം പറയുന്നു. പാചകത്തിന് വെളിച്ചെണ്ണ ഒരുപ്രാവശ്യം മാത്രമാണ് ഉപയോഗിക്കുന്നത്. ഓര്‍ഗാനിക് ശര്‍ക്കരയും ഓര്‍ഗാനിക് പഞ്ചസാരയും ഇടുക്കി തേന്‍ ഗ്രാമത്തില്‍ നിന്നുള്ള തേനും ഭക്ഷണ സാധനങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. ഒരു ഭക്ഷണശാലയില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍കൊണ്ട് ദിവസവും ആയിരം രൂപയ്ക്കുള്ളഗ്യാസ്ഉണ്ടാക്കുന്നുണ്ട്. ധാന്യങ്ങളും പയറുവർഗ്ഗങ്ങളും മുളപ്പിച്ച് ഭക്ഷിക്കുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ വ്യക്തമാക്കുന്ന പോസ്റ്റുകള്‍ ഭക്ഷണശാലകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൊല്ലത്തു നിന്ന് കുണ്ടറവരെയാത്ര ചെയ്തെത്തി ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവരുടെ നിര്‍ബന്ധത്തിനു വഴങ്ങി കളക്ടറേറ്റിനു പടിഞ്ഞാറ് ഒരു ഭക്ഷണ ശാലകൂടി തുടങ്ങി. മലയാളികളുടെ ഭക്ഷണ ശൈലിയില്‍ സമൂല മാറ്റം വരുത്തുകയാണ് രഘുനാഥന്‍പിള്ള തന്‍റെ കെ.വി.ടി.ആര്‍ ഭക്ഷണ ശാലകളിലൂടെ ലക്ഷ്യമാക്കുന്നത്. ഇതിനായി അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ കൂട്ടായി ഭാര്യ വിജയകുമാരിയമ്മയും സംഗീത സംവിധായകനും ഗായകനുമായ മകന്‍ രാഹുലും ഒപ്പമുണ്ട്. ഫോണ്‍:9495088103,9567185062

Healthy Living

A Healthy Outside Starts From Inside

see all Products
Our Great Team

Our Team

As more and more people are turning to organic lifestyles & trying improve their health As more and more people

raghunathan pilla

KVTR Manager
As more and more people are turning to organic lifestyles

RAHUL KVTR

Director
As more and more people are turning to organic lifestyles

team

Our Team
As more and more people are turning to organic lifestyles

Our Values/Mission

Our Values/Mission

കേരളീയര്‍ക്കു മുന്നില്‍ പുതിയൊരു ഭക്ഷണ സംസ്കാരം മുന്നോട്ടുവെക്കുകയാണ് കേരളപുരം സ്വദേശിയായ ബില്‍ഡര്‍ രഘുനാഥന്‍പിള്ള തന്‍റെ ഭാര്യ പ്രമേഹബാധിതയായതോടെയാണ് രഘുനാഥന്‍പിള്ളയുടെ അന്വേഷണം ആരംഭിക്കുന്നത്.ആഹാരമാണ് ഔഷധമെന്ന സന്ദേശത്തില്‍ പ്രതീക്ഷയര്‍പ്പിച്ചു നടത്തിയ നിരീക്ഷണങ്ങള്‍ വെറുതേയായില്ലെന്ന് രഘുനാഥന്‍പിള്ള പറയുന്നു.മുളപ്പിച്ച ധാന്യങ്ങളും പയറുവര്‍ഗങ്ങളും ചേര്‍ത്ത്തയ്യാറക്കിയ കഞ്ഞി പ്രമേഹത്തെ നിയന്ത്രണത്തില്‍ നിർത്തുന്നതായി കണ്ടെത്തി.തന്‍റെ കണ്ടെത്തലിന്‍റെഗുണം എല്ലാവര്‍ക്കും ലഭ്യമാവണമെന്ന ആഗ്രഹം കലശലായി.
Customer Feedback

message

As more and more people are turning to organic lifestyles & trying improve their health As more and more people